എവിടെ നിന്നെങ്കിലും കിട്ടുന്ന ഏതെങ്കിലും ഫോട്ടോയും വീഡിയോയും കൊണ്ടുവന്നു സുന്നികളുടെ മേലില്‍ കെട്ടിവെച്ച് കുഫ്റും ശിര്‍ക്കും വാദിക്കുന്ന വഹാബികള്‍ ഈ മുകളില്‍ കണ്ട ഫോട്ടോ വെച്ചും കുറെ കാലം ജനങ്ങളെ പറ്റിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ സ്ഥിതിയാണ്. പാകിസ്ഥാനി ഹിന്ദു പോസ്റ്റ് എന്ന സൈറ്റിലെ പ്രസ്തുത ഫോട്ടോയുള്ള ലിങ്ക് http://pakistanhindupost.blogspot.com/2011/02/sikhs-seek-compensation-for-terror.html
കിംഗ് സൗദ് സര്‍വ്വകലാശാലയിലെ മൗലീദ് - മസ്ജിദില്‍ ഹറമില്‍ ഒതിക്കൊണ്ടിരുന്നത്
Maulid From King Saud University Library- Which read in masjidul haram
സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മൗലിദിന്റെ കയ്യെഴുത്തുപ്രതി - മസ്ജിദില്‍ ഹറമില്‍ ഒതിക്കൊണ്ടിരുന്നത്
Link to Arabic- http://makhtota.ksu.edu.sa/makhtota/992/1
Link to English- http://makhtota.ksu.edu.sa/manuscript/992/1
കിംഗ് സൗദ് സര്‍വ്വകലാശാലയിലെ ശറഫുല്‍ അനാം മൗലീദ്
Manuscript of Sharaful Anam Maulid Preserved At King Saud University Library, KSA
സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ശറഫുല്‍ അനാം മൗലിദിന്റെ കയ്യെഴുത്തുപ്രതി
ഇബ്റാഹീമി സ്വലാത്തിലെ "സയ്യിദിനാ" എന്ന വാകിന്റെ ഉപയോഗം
ഇബ്റാഹീമി സലാത്തിലെ "സയ്യിദിനാ" എന്ന വാകിന്റെ ഉപയോഗം,"അദബിനെ, ബഹുമാനത്തെ, അനുസരണയെ' സൂചിപ്പിക്കുന്നു എന്ന് യു. എ.ഇ. ഔകാഫ് ഫത്വ. ഔകാഫ് സൈറ്റില്‍ നിന്ന്. പുത്തന്‍ കാര്‍ അതിനെ എതിര്‍ക്കുന്നു

തറാവീഹിന്റെ റക്അത് - യു.എ.ഇ. ഔകാഫ് ഫത്വ
നാല് മദ്ഹബുകള്‍ അനുസരിച്ചും തറാവീഹ് 20 റക്അത് ആണെന്ന് വ്യക്തമാക്കുന്ന യു.എ.ഇ ഔകാഫിന്റെ ഫത്വ ഔകാഫിന്റെ വെബ് സൈറ്റില്‍നിന്ന്. ഇത് ഷാര്‍ജയില്‍ ജോലി നോക്കുന്ന ഹുസൈന് സലഫിക്കും ബാധകമാണ് മുജാഹിദെ..
സലഫി ഫെസ്റ്റ് '06 മുജാഹിദ് സാംസ്കാരിക ഘോഷായാത്രയിലെ രംഗങ്ങള്‍
മുത്തുക്കുടയും, തിരുവാതിര തരുണീമണികളും, പരശുരാമ കോലവും, മഹാബലിയും, തരുണീമണികളുടെ കോല്‍ക്കളിയും, ശിങ്കാരിമേളവും, പുലികളിയും, തെയ്യവും, തുള്ളലും, കൈകൊട്ടിക്കളിയും, ചെണ്ട മേളവും എന്ന് വേണ്ട എല്ലാ മുജാഹിദ് "സുന്നത്തുകളും ഫര്‍ളുകളും" ഒത്തു ചേര്‍ന്ന മുജാഹിദ് ഘോഷാ യാത്ര.
സലഫി ഫെസ്റ്റ് എന്നുള്ള ബാനര്‍ പിടിക്കാന്‍ തരുണീമണികള്‍ തന്നെ മുന്നിലുണ്ട് .
വഴി ഒട്ടും ബ്ലോക്കാക്കാതെയാണ് മുജാഹിദുകള്‍ "സലഫി" പരിപാടികള്‍ നടത്താറുള്ളത് എന്നത് കൊണ്ട്, ചിത്രത്തിലും വീഡിയോകളിലും കാണുന്ന കടന്നു പോകാനാവാത്ത വാഹനങ്ങളുടെ നീണ്ട നിര; ശിര്ക്കന്മാരും ഖുറാഫികളുമായ സമസ്തക്കാര്‍ ചെയ്ത മോര്ഫിങ്ങും എഡിറ്റിംഗും ആവുമല്ലേ മുജാഹിദെ?
നബിദിനാഘോഷം നിഷിദ്ധമോ? - അതിന് തെളിവില്ലെന്ന് സി.എന്‍. അഹമദ് മൗലവി
നബിദിനാഘോഷ വിമര്‍ശകരായ പുത്തന്‍ കാരെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് മുന്‍കാല മുജാഹിദ് പണ്ഡിതന് "പ്രബോധനത്തില്‍" എഴുതിയ ലേഖനം
ശിര്‍ക്കായിരുന്ന ജിന്ന് തൗഹീദായപ്പോള് - രൂപമാറ്റം വരുന്ന മുജാഹിദ് തൗഹീദും പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വവും
- ജിന്ന് ബാധയിലുള്ള വിശ്വാസം അഭൗതികമാണെന്നും അത് കൊണ്ട് ശിര്‍ക്കാണെന്നും പറഞ്ഞിരുന്നവര്‍ തൗഹീദിനെ പുനര്‍ നിര്‍വചിച്ചപ്പോള്‍ സംഭവിച്ചത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് വിരുന്നായില്ലേ, എന്റെ മുജാഹിദ് സഹോദരാ ?
- ജിന്നിന്റെ സഹായം ശിര്ക്കെന്നു വിശ്വസിച്ചു മരിച്ചു പോയ മുന്‍ കാല മുജാഹിദ് നേതാക്കള്‍ക്കും അനുയായികള്‍ക്കും മുജാഹിദ് പ്രസ്ഥാനം നല്‍കിയതെന്ത് ?
- ജിന്നിന്റെ കാര്യത്തില്‍ പിഴച്ച വിശ്വാസത്തില്‍ മരിച്ചു പോയതിനു ആര് സമാധാനം പറയും ?