ഹിന്ദുക്കളുടെ ഫോട്ടോ കാണിച്ച് സുന്നികളെ വിമര്‍ശിക്കുന്ന വഹാബികള്‍

എവിടെ നിന്നെങ്കിലും കിട്ടുന്ന ഏതെങ്കിലും ഫോട്ടോയും വീഡിയോയും കൊണ്ടുവന്നു സുന്നികളുടെ മേലില്‍ കെട്ടിവെച്ച് കുഫ്റും ശിര്‍ക്കും വാദിക്കുന്ന വഹാബികള്‍ ഈ മുകളില്‍ കണ്ട ഫോട്ടോ വെച്ചും കുറെ കാലം ജനങ്ങളെ പറ്റിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ സ്ഥിതിയാണ്.  പാകിസ്ഥാനി ഹിന്ദു പോസ്റ്റ്‌ എന്ന സൈറ്റിലെ പ്രസ്തുത ഫോട്ടോയുള്ള ലിങ്ക്  http://pakistanhindupost.blogspot.com/2011/02/sikhs-seek-compensation-for-terror.html

കിംഗ് സൗദ് സര്‍വ്വകലാശാലയിലെ മൗലീദ് - മസ്ജിദില്‍ ഹറമില്‍ ഒതിക്കൊണ്ടിരുന്നത്


Maulid From King Saud University Library- Which read in masjidul haram

സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മൗലിദിന്‍റെ കയ്യെഴുത്തുപ്രതി - മസ്ജിദില്‍ ഹറമില്‍ ഒതിക്കൊണ്ടിരുന്നത്

കിംഗ് സൗദ് സര്‍വ്വകലാശാലയിലെ ശറഫുല്‍ അനാം മൗലീദ്

Manuscript of Sharaful Anam Maulid Preserved At King Saud University Library, KSA
സൗദി അറേബ്യയിലെ കിംഗ് സൗദ് സര്‍വ്വകലാശാല ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന  ശറഫുല്‍ അനാം മൗലിദിന്‍റെ കയ്യെഴുത്തുപ്രതി 

ഇബ്റാഹീമി സ്വലാത്തിലെ "സയ്യിദിനാ" എന്ന വാകിന്റെ ഉപയോഗം

ഇബ്റാഹീമി സലാത്തിലെ "സയ്യിദിനാ" എന്ന വാകിന്റെ ഉപയോഗം,"അദബിനെ, ബഹുമാനത്തെ, അനുസരണയെ' സൂചിപ്പിക്കുന്നു എന്ന്‍ യു. എ.ഇ. ഔകാഫ്‌ ഫത്‌വ. ഔകാഫ്‌ സൈറ്റില്‍ നിന്ന്. പുത്തന്‍ കാര്‍ അതിനെ എതിര്‍ക്കുന്നു

തറാവീഹിന്റെ റക്അത് - യു.എ.ഇ. ഔകാഫ്‌ ഫത്‌വ

നാല് മദ്ഹബുകള്‍ അനുസരിച്ചും തറാവീഹ് 20 റക്അത് ആണെന്ന് വ്യക്തമാക്കുന്ന യു.എ.ഇ ഔകാഫിന്റെ ഫത്‌വ ഔകാഫിന്‍റെ വെബ് സൈറ്റില്‍നിന്ന്. ഇത് ഷാര്‍ജയില്‍ ജോലി നോക്കുന്ന ഹുസൈന്‍ സലഫിക്കും ബാധകമാണ് മുജാഹിദെ..

സലഫി ഫെസ്റ്റ് '06 മുജാഹിദ്‌ സാംസ്കാരിക ഘോഷായാത്രയിലെ രംഗങ്ങള്‍

മുത്തുക്കുടയും, തിരുവാതിര തരുണീമണികളും, പരശുരാമ കോലവും, മഹാബലിയും, തരുണീമണികളുടെ കോല്‍ക്കളിയും, ശിങ്കാരിമേളവും, പുലികളിയും, തെയ്യവും, തുള്ളലും, കൈകൊട്ടിക്കളിയും, ചെണ്ട മേളവും എന്ന് വേണ്ട എല്ലാ മുജാഹിദ്‌ "സുന്നത്തുകളും ഫര്‍ളുകളും" ഒത്തു ചേര്‍ന്ന മുജാഹിദ്‌ ഘോഷാ യാത്ര. 
സലഫി ഫെസ്റ്റ് എന്നുള്ള ബാനര്‍ പിടിക്കാന്‍ തരുണീമണികള്‍ തന്നെ മുന്നിലുണ്ട് . 
വഴി ഒട്ടും ബ്ലോക്കാക്കാതെയാണ് മുജാഹിദുകള്‍ "സലഫി" പരിപാടികള്‍ നടത്താറുള്ളത് എന്നത് കൊണ്ട്, ചിത്രത്തിലും വീഡിയോകളിലും കാണുന്ന കടന്നു പോകാനാവാത്ത വാഹനങ്ങളുടെ നീണ്ട നിര; ശിര്‍ക്കന്മാരും ഖുറാഫികളുമായ സമസ്തക്കാര്‍ ചെയ്ത മോര്‍ഫിങ്ങും എഡിറ്റിംഗും ആവുമല്ലേ മുജാഹിദെ? 

സലഫി ഫെസ്റ്റ് '06 സ്റ്റേജ് പരിപാടികള്‍

സ്വഹാബികളെ വിമര്‍ശിക്കുന്നവര്‍ക്ക് താക്കീതുമായി സൗദി മുഫ്തി

ജമാഅത്തില്‍ നിന്ന് കൂടൊഴിഞ്ഞ ഹമീദ്‌ വാണിമേല്‍

മൗലിദുന്നബിക്ക് സ്വാഗതം - അറബ് പത്രമായ അല്‍ വതനില്‍ നിന്ന്‍


നബിദിനാഘോഷം നിഷിദ്ധമോ? - അതിന് തെളിവില്ലെന്ന് സി.എന്‍. അഹമദ്‌ മൗലവി

നബിദിനാഘോഷ വിമര്‍ശകരായ പുത്തന്‍ കാരെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് മുന്‍കാല മുജാഹിദ്‌ പണ്ഡിതന്‍ "പ്രബോധനത്തില്‍" എഴുതിയ ലേഖനം 



നബിദിനാഘോഷം അനുകൂലിച്ചു കൊണ്ട് മുന്‍കാല മുജാഹിദ്‌ നേതാവ്‌ സി.എന്‍. അഹമദ്‌ മൌലവി

 Click image to enlarge
ചന്ദ്രിക  ദിനപത്രം 1991 സെപ്റ്റംബര്‍ 13 വെള്ളി  

"പ്രബോധനക്കാര്‍" കിണറിനു സ്ഥാനം നോക്കാന്‍ തുടങ്ങിയാല്‍..

- പ്രബോധനം വാരിക 1432 റബീഉല്‍ ആഖിര്‍ 14 പേജ് 24 -

ജമാഅത്തെ ഇസ്ലാമിയുടെ പ്രവാസി സംഘടനയുടെ നബിദിന പരിപാടികളും പ്രോത്സാഹന സമ്മാനങ്ങളും

മുജാഹിദ്‌ സ്കൂളിലെ ആര്‍.എസ്. എസ്. പരിശീലനം

സ്ത്രീകളുടെ നിസ്കാരത്തിന് വീടുകളാണ് ഉത്തമം.

ശിര്‍ക്കായിരുന്ന ജിന്ന് തൗഹീദായപ്പോള്‍ - രൂപമാറ്റം വരുന്ന മുജാഹിദ് തൗഹീദും പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വവും

  1. ജിന്ന് ബാധയിലുള്ള വിശ്വാസം അഭൗതികമാണെന്നും അത് കൊണ്ട് ശിര്‍ക്കാണെന്നും പറഞ്ഞിരുന്നവര്‍ തൗഹീദിനെ പുനര്‍ നിര്‍വചിച്ചപ്പോള്‍ സംഭവിച്ചത് മുഖ്യധാര മാധ്യമങ്ങള്‍ക്ക് വിരുന്നായില്ലേ, എന്‍റെ മുജാഹിദ് സഹോദരാ  ?
  2. ജിന്നിന്‍റെ സഹായം ശിര്‍ക്കെന്നു വിശ്വസിച്ചു മരിച്ചു പോയ മുന്‍ കാല മുജാഹിദ് നേതാക്കള്‍ക്കും അനുയായികള്‍ക്കും  മുജാഹിദ് പ്രസ്ഥാനം നല്‍കിയതെന്ത് ? 
  3. ജിന്നിന്‍റെ കാര്യത്തില്‍ പിഴച്ച വിശ്വാസത്തില്‍ മരിച്ചു പോയതിനു ആര് സമാധാനം പറയും ?

ഉമര്‍ മൗലവി മൗലീദ്...



(Edited by P. Muhammed Kuttassery on behalf of Academy for Islamic Studies & Research )

ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?

 Published on October 9, 2011 at www.openthenews.com
കോട്ടയം: ജമാഅത്തെ ഇസ്ലാമിയുടെ ജില്ലാ ആസ്ഥാനമന്ദിരം ഫാഷന്‍ ടി വി ക്ക് മോഡലിംഗ് കോഴ്‌സ് നടത്താന്‍ വാടകക്ക് നല്‍കി വെട്ടിലായി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തയിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്‌സാണ് മുതലാളിത്ത സംസ്കാരത്തിന്റെ വികൃത മുഖമായി ജമാഅത്തെ ഇസ്്‌ലാമിയും യുവജന വിഭാഗമായ സോളിഡാരിറ്റിയും പ്രചാരണം നടത്തുന്ന ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മറിച്ച് നല്‍കിയത്. പാരീസ് ആസ്ഥാനമായ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരിലുള്ള സ്ഥാപനം അവരുടെ അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മിസ് കേരള മല്‍സരം നടന്ന കൊച്ചി ലേമെര്‍ഡിയനിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാസം 23 നാണ് മിസ് കോട്ടയം മല്‍സരം. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി ആദ്യം രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ ശരീര പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് സംഘടനയ്ക്കുള്ളില്‍ വന്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. മല്‍സരത്തിനെതിരേ സംഘടനയില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ജില്ലാ നേതൃത്വത്തിനെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനും നീക്കമുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്‌സ് ജമാഅത്തിന്റെ നയങ്ങളുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂ എന്നാണ് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയുണ്ടായി. ബില്‍ഡിംഗിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസിക്കാര്യത്തില്‍ തുടരുന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി പണിത കെട്ടിടം നഷ്ടത്തിലാകാന്‍ കാരണമെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആളെ ചുമതലയേല്‍പിച്ചു. ഇതിന് ശേഷമാണ് ഫാഷന്‍ ടി വി ഉള്‍പ്പെടെയുള്ളവര്‍ക്ക് വാടകക്ക് നല്‍കിയത്. അതേ സമയം 23 ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ മറ്റ് ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടന്നാണ് സൂചന. സംഘടനയുടെ മുഖം വികൃതമാക്കിയ സംഭവത്തില്‍ നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്...